കോഴിക്കോട് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നീ സഹോദരികളെയാണ് അവരുടെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരനെ കാണാൻ ഇല്ല. ഇന്ന് രാവിലെ മുതലാണ് സഹോദരനെ കാണാതായത്. മൂന്ന് വർഷമായി ഇവർ ഇവിടെ താസിച്ച് വരികയായിരുന്നു. പുലർച്ചെ അഞ്ചു മണിക്ക് സഹോദരൻ പ്രമോദ് സുഹൃത്തിനെ വിളിച്ച് സഹോദരിമാർ മരിച്ചുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
തുടർന്ന് സുഹൃത്ത് ഇവരുടെ വീട്ടിലെത്തിയപ്പോൾ ആരെയും അവിടെ കണ്ടിരുന്നില്ല. പിന്നീട് ഇവരുടെ ബന്ധു ഇവിടേക്ക് എത്തി. വീടിനകത്തേക്ക് കടന്നപ്പോളാണ് രണ്ട് മുറികളിലായി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ വെള്ള പുതപ്പിച്ച നിലയിലായിരുന്നു. സഹോദരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.