സപ്ലൈകോ ദിവസവരുമാനത്തില്‍ രണ്ടുകോടി വര്‍ധന
വൻ പ്രതിസന്ധികള്‍ക്കിടയില്‍ സപ്ലൈകോയ്ക്ക് ആശ്വാസമായി സുവർണജൂബിലി ഒാഫറുകള്‍. സബ്സിഡിരഹിത ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന ഇരട്ടി ആനുകൂല്യം കച്ചവടം കൂട്ടി.
സബ്സിഡിരഹിത സാധനങ്ങള്‍ സപ്ലൈകോയും കമ്ബനികളും ചേർന്ന് നല്കുന്ന 30 ശതമാനം വരെ വിലക്കുറവിലാണ് വില്‍ക്കുന്നത്. 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ഇനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നല്കുന്ന പദ്ധതിക്ക് 50/50 എന്നാണ് പേര്.
50-ാം വാർഷികത്തിന്റെ ഭാഗമായി ഉച്ചയ്ക്കുള്ള രണ്ട് മണിക്കൂർ ഹാപ്പി അവറാണ് ഗുണഭോക്താക്കള്‍ക്ക് മറ്റൊരു നേട്ടം. രണ്ടുമണി മുതല്‍ മൂന്നു വരെ വാങ്ങുന്ന സബ്സിഡിരഹിത ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വരെയാണ് വിലയിളവ് കിട്ടുന്നത്. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിള്‍സ് ബസാർ എന്നിവയില്‍ ജൂണ്‍ 25-ന് ഇത് തുടങ്ങി. 50 ദിവസത്തേക്ക് തുടരും.
സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ ടെൻഡറും ശേഖരണവും പഴയ നിലയില്‍ ആയിട്ടില്ലാത്തത് സപ്ലൈകോ വരുമാനത്തെ ബാധിച്ചിരുന്നു. നാലിനം ഒഴികെ മറ്റെല്ലാം എത്തിത്തുടങ്ങിയിട്ടും ജനം കടകളിലേക്ക് മടങ്ങിവന്നിരുന്നില്ല. പക്ഷേ സബ്സിഡിരഹിത വസ്തുക്കളുടെ ഒാഫർ അറിഞ്ഞ് എത്തുന്നവർ സബ്സിഡി വസ്തുക്കളും വാങ്ങുന്നത് ഗുണകരമാണ്. ദിവസവരുമാനം രണ്ടുകോടി വരെയായി ഇടിഞ്ഞുനിന്ന സ്ഥിതിയില്‍നിന്ന് അഞ്ച് കോടി വരെയായി ദിവസവരുമാനം മെച്ചപ്പെട്ടു. സുവർണകാലത്ത് ദിവസം 10-12 കോടി വരെയായിരുന്നു പ്രതിദിനവില്പ്പന.