”മാക്രിയുടെ മൂക്കിന് താഴെയല്ലേടാ കോടികൾ ഇട്ടു തന്നത്” തൃശൂർ എംപിയെ ചൊറിയാൻ വന്നാൽ മാന്തിപ്പൊളിക്കുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
സിപിഐഎം നേതാവിനെതിരെ വളരെ മോശം പരാമർശം നടത്തിയിരിക്കുകയാണ് നമ്മുടെ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റ് അംഗമായ കെ ദിവാകരനെയാണ് സുരേഷ് ഗോപി ‘ മാക്രി’ എന്ന് വിളിച്ചത്. നാടിനായി കേന്ദ്രമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തൃശൂര്‍ എംപിയെ തോണ്ടാന്‍ ആരും വരണ്ടാ, അങ്ങനെ വന്നാൽ താൻ മാന്തി പൊളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘വടകരയിലെ ഊരാളുങ്കല്‍ സൊസൈറ്റി ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച് മനസിലാക്കു. അവരാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഞാന്‍ കൂടി അംഗീകരിച്ച പദ്ധതിയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. 95.34 കോടി രൂപയുടെ പദ്ധതിയാണ് ആ മാക്രിയുടെ മൂക്കിന് താഴെ കൊടുത്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ എന്താണ് അയാള്‍ക്ക് അറിയേണ്ടത്. തൃശൂര്‍ എംപിയെ തോണ്ടാന്‍ വരരുത്. ഞാന്‍ മാന്തി പൊളിച്ച് കളയും അത്രയെ ഉള്ളൂ.’ ഇതാണ് സുരേഷ് ഗോപി പറഞ്ഞത്.
‘കൊല്ലത്തെ അഷ്ടമുടി പദ്ധതിക്കായി 59.73 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ കൃത്യമായി ഇതെല്ലാം ചെയ്തിട്ടുണ്ട്. തൃശൂരിന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ട്രെയിനിങ് കോളേജും ഫൊറന്‍സിക് ലാബും അനുവദിച്ചിട്ടുണ്ട്. എട്ട് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. തിരുവനന്തപുരത്ത് മാത്രമെ നല്‍കൂ എന്ന് പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ് എന്നും സുരേഷ് ഗോപി ആരോപിച്ചു.
തൃശൂരിൽ ചരിത്ര രചന നടന്നത് പലർക്കും സഹിക്കുന്നില്ല എന്നാണ് സുരേഷ്ഗോപി പറയുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും താൻ നൽകിയ പദ്ധതികള്‍ കേന്ദ്ര സഹ മന്ത്രി വിശദീകരിക്കുകയും ചെയ്തു.
ഈ കടുത്ത ഭാഷയിൽ സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരാണെന്ന് പലരും തിരക്കുന്നുണ്ട്.
വടകരയിലെ മാക്രി, വിഡ്ഡി എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം. ‘ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പികെ ദിവാകരനെതിരെയാണ് സുരേഷ് ഗോപിയുടെ ഈ കടുത്ത പ്രയോഗം. സുരേഷ് ഗോപി വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലെന്നും, ഇങ്ങനെ പോയാല്‍ ബിജെപിയെ അദ്ദേഹം തന്നെ പരാജയപ്പെടുത്തുമെന്നുമായിരുന്നു ദിവാകരന് മനോരമ ന്യൂസിന്റെ പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞത്.
വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല എന്ന പരാമര്‍ശമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. അതോടെയാണ് വടകരയിലും തലശേരിയിലും കൊല്ലം ജില്ലയിലും പാലക്കാടും ആലപ്പുഴയിലും വകയിരുത്തിയ തുകയുടെ കണക്കും സുരേഷ് ഗോപി പറഞ്ഞത്.
തലശേരിയില്‍ സ്പീക്കർ എഎന്‍ ഷംസീറിന്റെ അഭ്യര്‍ഥന പരിഗണിച്ച്, സ്പിരിച്വല്‍ നക്സസ് എന്ന പദ്ധതിക്ക് 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സംശയമുണ്ടെങ്കില്‍ പോയി ഷംസീറിനോട് ചോദിക്കൂ എന്നും സുരേഷ് ഗോപി പറയുന്നു. സ്വര്‍ണ, ഗര്‍ഭ കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ താൻ ഇല്ലെന്നും വികസന ഫോക്കസ് വിടാന്‍ കഴിയില്ലെന്നും, താന്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് പിരിവെടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്ലാം ശരിയാണ് കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കോടികൾ കൊടുത്താണ് വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. അതൊക്കെ മിക്കവാറും എംപിമാർ വഴിയാണ് കിട്ടുന്നതും. അതിൽ ഇത്രക്ക് വീരവാദം പറയാൻ മാത്രം ഒന്നുമില്ല. വികസനത്തെ കുറിച്ച് ചോദ്യം ചെയ്ത ഒരാളെ മാക്രി, വിഡ്ഢി എന്നൊക്കെ വിളിക്കുന്നത് ഒരു മന്ത്രിക്കും, സഹ മന്ത്രിക്കും ചേർന്നതുമല്ല. ഒരാഴ്ച വലിയ കുഴപ്പമില്ലാതെ പോയതായിരുന്നു. ഇപ്പോൾ വീണ്ടും ഇദ്ദേഹം പഴയ ഫോമിലേക്ക് മടങ്ങി വന്നിട്ടുണ്ട്. ഇലക്ഷന് മുൻപ് ഇനി പലതും കേൾക്കേണ്ടി വരും, കാണേണ്ടി വരും.












