എം പോക്സ് രോഗ ലക്ഷണം; മലപ്പുറത്ത് ഒരാള് ചികിത്സയില്
Posted On September 17, 2024
0
338 Views
മഞ്ചേരിയില് എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്ബിള് കോഴിക്കോട് മെഡിക്കല് കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.
ദുബായില്നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്രോഗ വിഭാഗം ഒപിയില് ചികിത്സ തേടിയത്.പനിയും തൊലിപ്പുറത്തു ചിക്കന്പോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.













