എന്‍എസ്എസ് ക്യാമ്പിനിടെ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നയിടത്ത് കയറി ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ കേസെടുത്തു
എന്‍എസ്എസ് ക്യാമ്പിനിടെ പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകനെതിരെ കേസെടുത്തു. ഇടുക്കി കഞ്ഞിക്കുഴിയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി ഹരി ആര്. വിശ്വനാഥനെതിരെയാണ് കേസെടുത്തത്. വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞു നോക്കുകയും മുറി തുറന്നു കയറി ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് അധ്യാപകനെതിരെയുള്ള പരാതി.
എട്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് അധ്യാപകനില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകനു വേണ്ടി തെരച്ചില്‍ തുടരുകയാണ്. പോലീസ് വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുത്തിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്കി. ഇതനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
മുന്‍പും ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. പരാതികള്‍ ഉയര്‍ന്നെങ്കിലും ഒതുക്കിത്തീര്‍ക്കുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നപ്പോഴും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നതായി സൂചനയുണ്ട്.