പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ നടപടി തുടരും; കളക്ടറുടെ വിശദീകരണം കേട്ട ശേഷം ഇനി നടപടിയെന്ന് ഹൈക്കോടതി

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കളക്ടറുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍ നടപടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുവെന്ന് എന്‍എച്ച്എഐ വ്യക്തമാക്കി. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നും എന്‍എച്ച്എഐ പറയുന്നു. എന്നാല്‍, അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണ് എന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പിന്നാലെയാണ് ഹൈക്കോടതി ജില്ലാ കളക്ടറുടെ നിലപാട് വിഷയത്തില്‍ തേടാന്‍ തീരുമാനിച്ചത്.
നാളെ ഓണ്‍ലൈനായി ഹാജരാകാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. നിലവിലെ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിശദീകരിക്കും. കളക്ടറുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.