പ്രതികളെ പിടികൂടിയത് അന്വേഷണ മികവ്; കേരള പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ടെത്തിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ചുരുങ്ങിയ ദിവസംകൊണ്ട് പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു. പൊലീസിന്റെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്. പണം ആവശ്യപ്പെട്ട് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവം നമ്മുടെ നാട്ടിലും ഉണ്ടായിരിക്കുന്നു. ചില സാഹചര്യങ്ങളില്‍ പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചെന്ന് വരില്ല. അപ്പോള്‍ പൊലീസിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അനാവശ്യ പ്രവണതയുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെങ്കില്‍ നമുക്ക് പ്രതിഷേധം അറിയിക്കാൻ അവകാശമുണ്ട്. എന്നാല്‍ ഈ കേസില്‍ അതിനുള്ള സമയം ആയിട്ടില്ല. അതിനു മുമ്ബ് തന്നെ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനാണ് ചിലര്‍ പുറപ്പെട്ടത്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് യുക്തിബോധത്തിന് ചേരാത്ത പ്രതികരണമാണ് നടത്തിയത്. അതൊക്കെ രാഷ്ട്രീയ മുതലെടുപ്പായിട്ടേ കാണാൻ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.