പേയിംങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്ത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങള് പകര്ത്തി; 16കാരനെതിരെ കേസ്
Posted On August 3, 2023
0
235 Views

വീട്ടില് പേയിംങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്ത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങള് പകര്ത്തിയ 16കാരനെതിരെ കേസ്. കണ്ണൂര് ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. ശുചിമുറിയില് മൊബൈല്ഫോണ് ഒളിച്ചുവച്ച് ദൃശ്യങ്ങള് പകര്ത്തുകയായിരുന്നു.
പെണ്കുട്ടി പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ 16-കാരനാണ് കുളിക്കുന്ന ദൃശ്യങ്ങള് മൊബെല് ഫോണില് പകര്ത്തിയത്. കഴിഞ്ഞ ദിവസമാണ് കുളിമുറിയില് ഒളിപ്പിച്ചുവെച്ച നിലയില് മൊബെല് ഫോണ് കണ്ടത്. മൊബെല് ഫോണ് ക്യാമറ ഓണ്ചെയ്ത നിലയിലായിരുന്നു. പെണ്കുട്ടിയുടെ പരാതിയില് ചക്കരക്കല് പൊലീസ് കേസെടുത്തു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025