ബിരിയാണിച്ചെമ്പിലെ സ്വര്‍ണ്ണത്തെക്കുറിച്ച് ആരോപണം വന്നപ്പോഴാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രി
ബിരിയാണിച്ചെമ്പില്‍ ക്ലിഫ് ഹൗസിലേക്ക് സ്വര്‍ണ്ണം എത്തിച്ചെന്ന ആരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം കേട്ടപ്പോളാണ് താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയം കത്തിച്ചാല്‍ വിജയനെയോ സര്‍ക്കാരിനെയോ തകര്‍ക്കാമെന്നാണ് ചിലരുടെ മോഹം.
അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതമെന്നും അതിലെനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്വര്‍ണക്കടത്തു കേസ് പൂര്‍ണമായി അവഗണിക്കപ്പെട്ട കാര്യമാണ്. സ്വപ്നയുടെ ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കണോയെന്ന് താന്‍ ആലോചിച്ചു കൊള്ളാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.