”ഡ്രൈവര്‍ ലൈംഗിക ആംഗ്യം കാണിച്ചു”; നിയമപരമായി നേരിടുമെന്ന് ആര്യ, ഡ്രൈവറോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം
കാറിന് സൈഡ് നല്‍കാതെ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.
കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന് ആര്യ രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അസഭ്യവും ലൈംഗികചുവയോട് കൂടിയുമുള്ള ആംഗ്യം ഞങ്ങളെ കാണിച്ചെന്നും വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവർ ലഹരി ഉപയോഗിച്ചെന്നും ആര്യ കൂട്ടിച്ചേർത്തു.
‘സംഭവത്തിന് പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി വിജിലൻസ് ടീം സ്ഥലത്തെത്തി. ഈ ഡ്രൈവർ ഇതിന് മുമ്ബും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചിട്ടുണ്ട്. ഒരുപാട് കേസുകള്‍ ഡ്രൈവർക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിലൊക്കെ എഫ്ഐആറും എടുത്തിട്ടുണ്ട്. വാഹനത്തിന് സൈഡ് തരാത്ത വിഷയവുമായി ബന്ധപ്പെട്ടല്ല തർക്കം. ഞങ്ങളെ സംബന്ധിച്ച് ഒരു സ്ത്രീക്കെതിരെയുണ്ടായ മോശം പെരുമാറ്റത്തിനെതിരെയാണ് പ്രതികരിച്ചത്’- ആര്യ പറഞ്ഞു.
അതേസമയം, മേയർ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റിനിർത്തി. ഡ്രൈവർ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന നിർദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഡിടിഒയ്ക്ക് മുമ്ബാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.