സംസ്ഥാനത്ത് ജയില് ചപ്പാത്തിയ്ക്ക് വില കൂടുന്നു; ചപ്പാത്തിയുടെ വില രണ്ടു രൂപയില് നിന്ന് മൂന്ന് രൂപയാക്കി
Posted On November 21, 2024
0
172 Views

ഉപ്പ് തൊട്ട് കര്പ്പൂരം വരെയുള്ള സാധനങ്ങള്ക്ക് വില കൂടുമ്ബോഴും വര്ഷങ്ങളായി വില കൂടാത്ത ഒരു ഉത്പ്പന്നമായിരുന്നു ജയില് ചപ്പാത്തി. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്ഷത്തിന് ശേഷം കൂട്ടുന്നത്.
ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്ബുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിംഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്ധനവും വേതനത്തിലുണ്ടായ വര്ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്ധിപ്പിക്കാന് കാരണമെന്ന് ജയില് അധികൃതര് പറഞ്ഞു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025