യാത്രക്കാരില്ല; ‘നവകേരള ബസി’ന്റെ സർവീസ് മുടങ്ങി
യാത്രക്കാർ ഇല്ലാത്തതിനാൽ നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന സർവീസാണ് ഉപേക്ഷിച്ചത്.
ഇന്ന് വെറും അഞ്ച് പേർ മാത്രമാണ് കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ബെംഗളൂരിവിൽ നിന്ന് തിരിച്ചാകട്ടെ ഒരാളും. ഗരുഡ പ്രീമിയം എന്ന ക്ലാസിൽ ഉൾപ്പെടുത്തിയാണ് ബസ് ഇറക്കിയത്. ആദ്യഘട്ടങ്ങളിൽ മികച്ച പ്രതികരണമാണ് ബസിന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വെറും 14,000 രൂപ മാത്രം കളക്ഷൻ കിട്ടുന്ന രീതിയിലേക്ക് സർവീസ് മാറി. അതോടെ ഇന്നലെയും ഇന്നുമായി സർവീസ് നടത്തേണ്ട എന്ന തീരുമാനത്തിലേക്ക് അധികൃതർ എത്തുകയായിരുന്നു.