തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരായി
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയും വിവാഹിതരായി. രാവിലെ 11 മണിക്ക് എകെജി സെന്ററില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ ഇരുവരും ചുവന്ന പുഷ്പഹാരം പരസ്പരം അണിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. തിരുവനന്തപുരം ഓള് സെയിന്റ്സ് കോേേളജില് വിദ്യാര്‍ത്ഥിനിയായിരിക്കെ 21-ാം വയസിലാണ് ആര്യ മേയര്‍ സ്ഥാനത്തെത്തിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ദേവ്. കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സച്ചിന്‍ദേവ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും നിയമ ബിരുദധാരിയുമാണ്.
ബാലസംഘം, എസ്എഫ്ഐ കാലത്തു തന്നെ പരിചയക്കാരാണ് ഇരുവരും. മാര്‍ച്ച് ആറിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹത്തിന് ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ക്ഷണക്കത്തില്‍ ആര്യ രാജേന്ദ്രന് നേരത്ത വ്യക്തമാക്കിയിരുന്നു.