പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മദ്രസ അധ്യാപകന് പിടിയില്‍
Posted On August 16, 2022
0
334 Views

തൃശൂരില്‍ പോക്സോ കേസില്‍ ഒളിവിലായിരുന്ന മദ്രസ അധ്യാപകന് പിടിയില്‍. തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമായിരുന്ന കരൂപ്പടന്ന സ്വദേശിയായ ബഷീര്‍ സഖാഫിയാണ് പിടിയിലായത്. മതപഠനത്തിന് എത്തിയ പതിനാലുകാരനെ പീഡിപ്പിച്ച കേസിലാണ് 52 കാരനായ ഇയാള്‍ ഒളിവില്‍ പോയത്.
കഴിഞ്ഞ മെയ് 2നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ബഷീര്‍ സഖാഫി ഒളിവില്‍ പോകുകയായിരുന്നു.പോലീസ് ഇയാളെ തിരഞ്ഞു വരികയായിരുന്നു.