വീടിനുള്ളിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അസം സ്വദേശികളായ അച്ഛനും മകനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഫസല്‍ ഹഖ് (45), മകന് ഷഹിദുള്‍ (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. ഇവർ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലെ മുറിയിലാണ് സ്ഫോടനം നടന്നത്. ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോളാണ് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രി തൊഴിലാളികളാണ് ഇരുവരും. വീടുകളില്‍ നിന്നും മറ്റും ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നയിക്കുന്നവരായിരുന്നു ഇരുവരും. ഇവർ മാസങ്ങളായി ഈ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. സ്ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. പൊട്ടിയത് സ്റ്റീൽ ബോംബാണെന്നാണ് നിഗമനം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Content Highlights- Scrap collector, Bomb Explosion, kannur