തൃക്കാക്കരയില്‍ ഉമ തോമസ്; കോണ്‍ഗ്രസ് പ്രഖ്യാപനം ഉടന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിക്കും. മുന്‍ എംഎല്‍എ പിടി തോമസിന്റെ ഭാര്യ ആണ് ഉമ തോമസ്. ഉമയുടെ പേര് കെപിസിസി ഹൈക്കമാന്റിന് കൈമാറി. പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടായേക്കും
ഹൈക്കമാന്‍ഡിനു നല്കിയ പട്ടികയില്‍ ഉമ തോമസിന്റെ പേരു മാത്രമാണുള്ളതെന്നും, പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. പിടി തോമസിന് മണ്ഡലവുമായി ഉള്ള വൈകാരിക ബന്ധം പരിഗണിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, എം.എം.ഹസന്, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ദിരാഭവനില്‍ യോഗം ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചു തീരുമാനം എടുത്തത്.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാകര മണ്ഡലത്തില്‍ മെയ് 31ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.
മെയ് 11 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 16 വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Content Highlight: Uma Thomas to be announced as UDF’s Thrikkakara candidate.