ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ വീഴ്ചയെന്ന് വി.ഡി സതീശന്
Posted On August 25, 2023
0
557 Views

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ വീഴ്ചയെന്ന് വി.ഡി സതീശൻ. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഉയര്‍ത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സതീശൻ പറഞ്ഞു.
ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ താൻ പരാജയപ്പെട്ടെന്ന് അര്‍ഥമാക്കാം. ഭൂരിപക്ഷം ഉയര്‍ന്നാല്‍ അത് യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഉമ തോമസ് പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നുവെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി