അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ
Posted On February 1, 2026
0
7 Views
അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻക്രമക്കേട് കണ്ടെത്തി. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. ബെവ്കോ ജീവനക്കാരിൽ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലൻസിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.












