വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്. കുരുക്ക് മുറുകുന്നു.
നടന് വിജയ് ബാബുവിനെതിരെ കൊച്ചി സിറ്റി പൊലീസിൻ്റെ ലുക്കൗട്ട് നോട്ടീസ്. യുവനടിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിലാണ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നടന് ദുബായിലേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. ഇതു സംബന്ധിച്ച വിവരം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 22ന് ആണ് യുവനടി വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇതുവാര്ത്തയായതോടെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവിലുടെ ആരോപണം നിഷേധിക്കുകയും അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അതിനിടെ ഫെയ്സ്ബുക്ക് ലൈവില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതില്‍ വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശത്തായതിനാല്‍ നടനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറിയ വിജയ് ബാബു അതിന്റെ മറവില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. വിമെന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്മെന്റ് (Women Against Sexual Harassment) എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് യുവതിയുടെ മീടൂ ആരോപണങ്ങള്‍. തന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാള്‍ തന്നെ പലതവണ ബലാത്സംഗം ചെയ്തതായി യുവതി ആരോപിക്കുന്നു. തന്റെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടന്നും അതിനെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു താനെന്നും പരാതിക്കാരി പറയുന്നു.
യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
Content Highlight: Lookout notice for actor Vijay Babu in sexual assault case