വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ
കൊല്ലത്ത് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൻ സെഷൻസ് കോടതി. കിരണിന്റെ ശിക്ഷ നാളെ വിധിക്കും. സുപ്രീം കോടതിയിൽ നിന്ന് കിരൺ കുമാറിന് ലഭിച്ച ജാമ്യം ഇതോടെ റദ്ദാവും. കിരൺ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രസ്താവിച്ചത്.
സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണം, സ്ത്രീധന പീഡനം ആത്മഹത്യാ പ്രേരണ, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന് നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നാൽപ്പത്തിരണ്ട് സാക്ഷികളും നൂറ്റിയിരുപത് രേഖകളും പന്ത്രണ്ട് തൊണ്ടിമുതലുമാണ് കേസിൽ ഉണ്ടായിരുന്നത്. ഫോൺ സന്ദേശങ്ങളും വാട്സാപ്പ് സന്ദേശങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും കേസിൽ നിർണായകമായി.
വിസ്മയയെ കിരണിന്റെ ശാസ്താംകോട്ടയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസിൽ വിചാരണ തുടങ്ങി. അച്ഛൻ ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിലെ പ്രധാന സാക്ഷികൾ.
Content Highlight: Vismaya Case: Court finds Kiran Kumar guilty.