സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് നടത്ത് എന്‍ ഐ എ. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തു.
എന്‍ ഐ എയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അമ്പതോളം കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് റെയ്ഡ് വ്യാപകമായി നടക്കുന്നത്. 13 പി എഫ് ഐ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദില്ലിയിലും കേരളത്തിലുമായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധനയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത സംഭവത്തില്‍ പലയിടത്തും പി എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിവുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Highlights – Widespread raid by NIA on popular front centers in the state