കോഴിക്കോട് കോട്ടൂളിയിൽ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
കോഴിക്കോട് കോട്ടൂളിയിൽ കഴിഞ്ഞ ദിവസം രണ്ട് കാട്ടുപന്നികളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. നിരന്തരമുണ്ടാകുന്ന ആക്രമണത്തിൽ നാട്ടുകാർ വനം വകുപ്പിന് പരാതി നൽകിയിരുന്നു.
ഇതേ തുടർന്നാണ് വനം വകുപ്പിന്റെ നീക്കം. അതെ സമയം കാട്ടുപന്നികളെ വെടിവെയ്ക്കാൻ
തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. കാട്ടു പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ അനുമതി നൽകാമെന്നാണ് ഉത്തരവ്.
എന്നാല്‍ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ മുൻകൂർ അപേക്ഷ നൽകാനാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. എന്നാൽ ഒരു പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു വനം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം.