കെ സുരേന്ദ്രന്റെ രാജി കേന്ദ്രം തള്ളുമോ കൊള്ളുമോ? സ്ഥാനാർഥി നിർണയത്തിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്ന് സുരേന്ദ്രൻ
കെ. സുരേന്ദ്രന്റെ രാജിവാര്‍ത്ത നിഷേധിച്ച് പ്രകാശ് ജാവ്ദേക്കർ . ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പ്രഭാരി പറഞ്ഞു . എല്‍.ഡി.എഫും യു.ഡി.എഫും കുപ്രചരണം നടത്തുകയാണെന്നും ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും ജാവ്ദേക്കർ അറിയിച്ചു . കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം നടത്തിയെന്നും 2026ൽ പാലക്കാട് ബിജെപി ജയിക്കുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.ദേശീയ പ്രസിഡന്റ് ജെപി നദ്ദ , സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ സുരേന്ദ്രൻ അറിയിച്ചു.പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിജയം പ്രതീക്ഷിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു.
അതേസമയം പാലക്കാട്ടെ തോല്‍വിയില്‍ പഴിചാരല്‍ തുടരവെ വാര്‍ത്താസമ്മേളനം വിളിച്ച് കെ.സുരേന്ദ്രന്. നാളെ പാര്‍ട്ടി നേതൃയോഗം ചേരാനിരിക്കെയാണ് നീക്കം.ചേലക്കരയിൽ രമ്യ ഹരിദാസിന് വോട്ടു കുറഞ്ഞത് എന്തു കൊണ്ട് ചർച്ചയാകുന്നില്ല യുഡിഎഫ് നു ചേലക്കരയിൽ സഭവിച്ചതും ചർച്ചയാകാതെ പാലക്കാട് ബിജെപിക്ക് വോട്ടു കുറഞ്ഞത് മാത്രം ചർച്ചയാകുന്നത് എന്തുകൊണ്ടെന്ന് തനിക്ക് മനസിലാകുന്നില്ലന്നെ സുരേന്ദ്രൻ ചോദിച്ചു. തെരഞ്ഞെടുപ്പ് ഫലം ശരിയായി വിലയിരുത്തും .ഓരോ ബൂത്തിലും ബിജെപി പരിശോധന നടത്തും എന്നും അദ്ദേഹം അറിയിച്ചു.സ്ഥാനാർഥി നിർണയത്തിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല. കൂട്ടമായ നിർദേശം ആയിരുന്നു കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം എന്നും ഒറ്റയ്ക്കെടുത്ത തീരുമാനം അല്ലെന്ന അദ്ദേഹം പറഞ്ഞു. .തോൽവി സംഭവിച്ചാൽ എന്നും പഴി കേൾക്കേണ്ടി വരുന്നത് പ്രസിഡണ്ട് ആണെന്നത് ഒരു കീഴ്വഴക്കമായി മാറിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വിവാദ പ്രചാരണങ്ങൾക്ക് പിന്നിൽ യുഡിഎഫ് ആണെന്നും യുഡിഎഫിനെ ബിജെപി പിന്തുണച്ചിട്ടില്ലെന്നും അധ്യക്ഷൻ പറഞ്ഞു .സ്ഥാനം ഒഴിയണമെന്നത് പൂർണമായും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പോലെ ആണെന്നും പാർട്ടി നേതൃത്വം എന്തു പറഞ്ഞാലും താൻ അനുസരിക്കുമെന്നും തിരുത്തേണ്ടതുണ്ട് എന്ന നേതൃത്വം പറഞ്ഞാൽ പൂർണ്ണമനസോടെ അംഗീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
എന്നാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകുറഞ്ഞതിന് കാരണം നഗരസഭാഭരണത്തിന്റെ പിടിപ്പുകേടെന്നാണ് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ റിപ്പോര്‍ട്ട്. വ്യാപാര സ്ഥാപങ്ങളിലെ മാലിന്യനീക്കത്തിന് യൂസര്‍ഫീ ഏര്‍പ്പെടുത്തിയത്, ഉള്‍പ്പടെ തിരിച്ചടിയായി. വോട്ടുകുറഞ്ഞതില്‍ ജില്ലാ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. ഇരുകൂട്ടര്‍ക്കുമെതിരെ കടുത്തനടപടിയുണ്ടാകുമെന്നാണ് സൂചന. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ജനങ്ങൾ ബിജെപി ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .