ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
കൊല്ലം ഇരവിപുരത്ത് യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരവിപുരം സ്വദേശിനി മഹേശ്വരിയാണ് (27) കൊല്ലപ്പെട്ടത്. ഭർത്താവ് മുരുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മദ്യ ലഹരിയിലാണ് മുരുകൻ ഭാര്യയെ അക്രമിച്ചതെന്നാണ് കരുതുന്നത്. മരിച്ച കാര്യം അറിഞ്ഞത് അയൽവാസി എത്തി മഹേശ്വരിയെ വിളിച്ചപ്പോൾ മാത്രമാണെന്നും പൊലീസ് പറയുന്നു.
അയല്‍വാസിയായ സ്ത്രീ വീട്ടിലെത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിനരികിൽ ഭര്‍ത്താവ് മുരുകനും ഉണ്ടായിരുന്നു.
അയല്‍വാസി വിവരം അറിയിച്ചതിനെ തുടർന്നാണ് ഇരവിപുരം പോലീസ് എത്തി മുരുകനെ കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട് മധുര സ്വദേശികളായ ദമ്പതികൾ വർഷങ്ങളായി കൊല്ലത്തു വസ്ത്രങ്ങൾ ഇസ്തിരിയിട്ട് നൽകുന്ന ജോലിയിലായിരുന്നു. ബൈക്കിന്റെ ഷോക്ക് അബ്സോർബർ കൊണ്ട് തലയ്ക്കും മുഖത്തുമേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന മുരുകൻ മഹേശ്വരിയോട് സ്ഥിരമായി വഴിക്കിടാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇതിന് മുൻപ് മദ്യലഹരിയിൽ ഭാര്യയുടെ വയറ്റിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മഹേശ്വരിയുടെ മുഖം വികൃതമായ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇന്‍ക്വിസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കിയ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്പോർട്ടം നടത്തി പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു.
Content Highlights : woman found dead at home