അശ്ലീല പ്രചാരണവും സൈബർ ആക്രമണവും നേരിടുന്ന ഷൈനിന് പിന്തുണ നല്കി സരിത നായർ

അശ്ലീല പ്രചാരണവും സൈബർ ആക്രമണവും നേരിടുന്ന സിപിഎം നേതാവ് കെജെ ഷൈനിന് പിന്തുണ നല്കി സരിത നായർ. എഫ് ബി പോസ്റ്റ് വഴിയാണ് സരിത പിന്തുണ അറിയിച്ചിരിക്കുന്നത്.
സ്ത്രീകളെ തകർക്കാൻ ചില ഞരമ്ബ് പാർട്ടിയുടെ നേതാക്കള്‍ എന്ന് നടിക്കുന്നവരുടെ സൈബർ ലിഞ്ചിങ് വർഷങ്ങളായി അതിൻ്റെ തീവ്രതയോടെ അനുഭവിച്ചിട്ടുണ്ട് ഞാൻ. സൂയിസൈഡ് ചെയ്യിക്കും… ഇഞ്ചിഞ്ചായി കൊല്ലും.. അവർ ടീച്ചറിനോടൊപ്പം” എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം കെജെ ഷൈൻ നല്കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനല്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി എന്നിവർ പ്രതികള്‍. മെട്രോ വാർത്തക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കെജെ ഷൈന്റെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപെടുത്തിയിരുന്നു.