തളിപ്പറമ്പ് താലൂക്കാശുപത്രിയില് രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പുകടിയേറ്റു
Posted On June 17, 2023
0
948 Views

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില് രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പുകടിയേറ്റു. ചെമ്പേരി സ്വദേശിയായ ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. പേവാര്ഡിലാണ് സംഭവം. നിലത്തു കിടക്കുമ്പോള് അണലിയുടെ കടിയേല്ക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മകളുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഇവര് ആശുപത്രിയില് എത്തിയത്. കാലില് കടിയേറ്റഇവരെ പരിയാരം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
താലൂക്ക് ആശുപത്രിക്ക് സമീപം കാട് മൂടിക്കിടക്കുന്ന പ്രദേശങ്ങളുണ്ട്. ഇവിടെ നിന്നും അണലി കയറിയതാകാം എന്നാണ് പ്രാഥമിക നിഗമനം.