മട്ടന്‍ കറിയുടെ അളവ് കുറഞ്ഞു; പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു
മട്ടന്‍ കറിയുടെ അളവ് കുറഞ്ഞുവെന്ന് പറഞ്ഞ് തടവുകാരന് ജയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു സംഭവം. വയനാട് സ്വദേശി ഫൈജാസാണ് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെയും മറ്റൊരു ജയില്‍ ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്തത്. ഇയാള്‍ ലഹരിക്കേസില്‍ ജയിലില്‍ കഴിയുകയാണ്.
ഫൈജാസിനെതിരേ പൂജപ്പുര പോലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം. കറി കുറഞ്ഞു പോയെന്ന് പറഞ്ഞ് ഫൈജാസ് ടവറില്‍ കയറി ബഹളം വെച്ചു. മറ്റുള്ളവര്‍ക്ക് നല്‍കിയതിലും കൂടുതല്‍ കറി തനിക്ക് വേണമെന്നായിരുന്നു ആവശ്യം. പിന്നീട് ജയിലിനുള്ളില്‍ മുഴുവന്‍ ഇയാള്‍ പ്രശ്നമുണ്ടാക്കി.
എല്ലാവര്ക്കും നല്കുന്ന അത്രതന്നെ മട്ടന്‍ കറി ഇയാള്‍ക്കും വിളമ്പിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതില്‍ തൃപ്തനാവാത്ത ഫൈജാസ് ബഹളമുണ്ടാക്കുകയും അയാള്‍ക്ക് നല്കിയ മട്ടന്‍ കറി ചവറ്റുകൊട്ടയിലേക്ക് എറിയുകയും ചെയ്തു. ഇയാളെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയെന്ന് ജയിലധികൃതര്‍ അറിയിച്ചു.