അടച്ചിട്ടിരിക്കുന്ന എറണാകുളം ബസ്ലിക്ക തുറക്കാന്‍ തീരുമാനം; ഏകീകൃത കുര്‍ബാനയേ അനുവദിക്കൂ
അടച്ചിട്ടിരിക്കുന്ന എറണാകുളം ബസ്ലിക്ക തുറക്കാന്‍ തീരുമാനം. സീറോമലബാര്‍ സിനഡ് നിയോഗിച്ച മെത്രാന് സമിതിയും ബസിലിക്ക പ്രതിനിധികളുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്നാണ് ബസ്ലിക്ക അടച്ചിട്ടത്. 202 ദിവസമായി അടഞ്ഞു കിടക്കുകയാണ്.
സിനഡ് തീരുമാനിച്ച ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ കഴിയും വരെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉണ്ടായിരിക്കുന്നതല്ലെന്നാണ് സിനഡ് അറിയിച്ചു. മറ്റ് ആരാധാനക്രമങ്ങള്ക്കൊന്നും തടസ്സമുണ്ടാകില്ല. സിനഡ് അംഗീകരിച്ച വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയല്ലാതെ ജനാഭിമുഖ കുര്‍ബാന ബസിലിക്കയില്‍ അര്‍പ്പിക്കുകയില്ലെന്ന് വികാരി മോണ്‍. ആന്റണി നരികുളം മെത്രാന് സമിതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
കോടതി വ്യവഹാരം തുടരുന്നതിനാല്‍ ബസിലിക്കാ അഡ്മിനിസ്ട്രേറ്റര്‍ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തല്‍സ്ഥാനത്ത് തുടരും. ഈ സാഹചര്യങ്ങള്‍ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്റെ ഭാഗമായി വികാരിയച്ചന് പാരിഷ് കൗണ്‍സില്‍ വിളിച്ചുകൂട്ടാവുന്നതാണ്.