ഡല്‍ഹി തൂത്തുവാരി എഎപി; മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍
ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് മുന്നേറ്റം. 250 വാര്‍ഡുകളിലേക്കുള്ള 87 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 89 സീറ്റുകളില്‍ ആംആദ്മി മുന്നിലാണ്. ബിജെപി 69 സീറ്റുകളിലും കോണ്‍ഗ്രസ് 4 സീറ്റിലും ഒരു സീറ്റില്‍ സ്വതന്ത്രനുമാണ് വിജയിച്ചത്. 2017ല്‍ 181 വാര്‍ഡുകളില്‍ വിജയിച്ച് ബിജെപി കയ്യടക്കിയ മുനിസിപ്പല്‍ കോര്‍പറേഷനാണ് എഎപി അട്ടിമറിച്ചത്.
ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ഭേദഗതി ബില്‍ 2022 പ്രകാരം വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഒന്നാക്കി മാറ്റിയിരുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം 272ല്‍നിന്ന് 250 ആയി കുറഞ്ഞു. നാല് എക്സിറ്റ് പോളുകളും 155 സീറ്റുകള്‍ക്കു മുകളില്‍ എഎപിക്കു ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.
ബിജെപിക്ക് 84 സീറ്റുകളും കോണ്‍ഗ്രസ് ഏഴു സീറ്റുകളിലേക്ക് ഒതുക്കപ്പെടുമെന്നുമാണ് പ്രവചനം. പതിനഞ്ച് വര്‍ഷമായി ബിജെപിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ഭരിക്കുന്നത്.