അബ്ദുള്‍ നാസര്‍ മഅ്ദനി തീവ്രപരിചരണ വിഭാഗത്തില്‍

പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെയാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടത്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു മഅ്ദനി. സന്ദര്‍ശക നിയന്ത്രണത്തിലായിരുന്നു മൂന്നുമാസമായി മഅ്ദനി കഴിഞ്ഞത്. രക്തസമ്മര്‍ദം കുറയുക, ഇടയ്ക്കിടെ കടുത്ത ശ്വാസതടസമുണ്ടാവുക, ഹൃദയമിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ സൂഫിയയും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും മറ്റ് പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ തുടരുകയാണ്. വൃക്ക മാറ്റിവയ്ക്കലിനു ശേഷം എറണാകുളത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു മഅ്ദനി.