കോഴിക്കോട് ഓടുന്ന ബസില്‍ നിന്ന് വീണ യാത്രക്കാരി മരിച്ചു
കോഴിക്കോട് നരിക്കുനിയില്‍ ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. ബസിന്റെ തുറന്നു കിടന്ന ഡോറില്‍ കൂടിയാണ് ഇവര്‍ പുറത്തേക്ക് തെറിച്ചു വീണത്. ഡോര്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം.
രാവിലെ ഏഴു മണിയോടെ നരിക്കുനി ഇളയറ്റില്‍ റോഡില്‍ നെല്ലിയേരിത്താഴത്തായിരുന്നു അപകടം. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. വളവില്‍ വച്ചാണ് ഉഷ ബസില്‍ നിന്ന് തെറിച്ചു വീണത്. ആയുര്‍വേദ തെറാപ്പിസ്റ്റായിരുന്ന ഇവര്‍ നരിക്കുനി ഒടുപാറയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
അപകടമുണ്ടായ ഉടന്‍ തന്നെ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.