സീരിയല്‍ താരം രശ്മി ഗോപാല്‍ അന്തരിച്ചു
സീരിയല്‍ താരം രശ്മി ഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു മരണം. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയായത്.
ബംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്: പ്രശാന്ത് കേശവ്.
രശ്മിയുടെ അകാല മരണത്തില്‍ മലയാള സീരിയല്‍ താരങ്ങള്‍ ഞെട്ടല്‍ അറിയിച്ചു. നടി ചന്ദ്രാ ലക്ഷ്മണ്, നടന് കിഷോര്‍ സത്യ തുടങ്ങിയവര്‍ ഇന്‍സ്റ്റഗ്രാമില്‍ അനുശോചനം അറിയിച്ചു.