മതനിന്ദാക്കേസ്; മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ച് സ്വപ്നയുടെ അഭിഭാഷകന്
മതനിന്ദാക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി സ്വപ്നയുടെ അഭിഭാഷകന് അഡ്വ, കൃഷ്ണരാജ്. അറസ്റ്റിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഐപിസി 295 വകുപ്പ് അനുസരിച്ചാണ് അഭിഭാഷകനെതിരെ കേസെടുത്തത്. കെഎസ്ആര്‍ടിസി ബസില്‍ കേരള സര്‍ക്കാര്‍ കൊണ്ടോട്ടിയില്‍ നിന്നും കാബൂളിലേക്ക് സര്‍വീസ് നടത്തുന്നുവെന്നാണ് ചിത്രത്തിനൊപ്പം കൃഷ്ണരാജ് കുറിച്ചത്. തൃശൂര്‍ സ്വദേശി അഡ്വ. വി ആര് അനൂപ് നല്കിയ പരാതിയിലാണ് കേസ്.
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിനും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. തീവ്ര ഹിന്ദുത്വ വാദിയെന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ അവകാശപ്പെട്ടത്.
Content Highlights: Swapna Suresh, Adv, Krishnaraj, Bail, bigotry Case