എകെജി സെന്റര്‍ ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു, വിദേശത്തേക്ക് കടന്നതായി സൂചന
എകെജി സെന്ററില്‍ പടക്കമെറിഞ്ഞ പ്രതിയെ കണ്ടെത്തിയതായി അന്വേഷണസംഘം. സംശയി്കപ്പെടുന്ന യുവാവ് നിരീക്ഷണത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇയാള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രതി വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. ഇയാള്‍ പ്രതിപക്ഷ യുവജന സംഘടനയുടെ ജില്ലാ നേതാവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അന്വേഷണസംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇയാളുടെ സഹായികളെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. ബോംബ് നിര്‍മിച്ച സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. സംഭവത്തില്‍ പ്രതികളെ പിടിക്കാത്തതില്‍ പോലീസിനു നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് പരമാവധി തെളിവുകള്‍ ശേഖരിച്ചതിനു ശേഷം മാത്രം അറസ്റ്റ് മതിയെന്ന് പോലീസ് തീരുമാനം എടുത്തത്.