അരിക്കൊമ്പന് പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തില്; ആരോഗ്യനിലയടക്കം നിരീക്ഷിക്കും
പെരിയാര് വന്യജീവി സങ്കേതത്തില് എത്തിച്ച അരിക്കൊമ്പന് പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തില്. വെറ്ററിനറി ഡോക്ടര് അടങ്ങുന്ന വനംവകുപ്പിന്റെ പ്രത്യേക സംഘമാണ് ആനയെ നിരന്തരം നിരീക്ഷിച്ചകൊണ്ടിരിക്കുന്നത്. പുതിയ സ്ഥലവുമായി കൊമ്പന് ഇണങ്ങുന്നതു വരെ സംഘം നിരീക്ഷണം തുടരും.
റേഡിയോ കോളര് നിരീക്ഷണത്തില് നിന്ന് ആന മൂന്നു കിലോമീറ്റര് പരിധിക്കുള്ളില് ഉണ്ടെന്ന് നേരത്തേ റിപ്പോര്ട്ടുകളുണ്ടായിരുന്നു. മറ്റ് ആനക്കൂട്ടത്തിലേക്ക് അരിക്കൊമ്പന് എത്തിയാല് ആനകളുമായി സംഘര്ഷത്തിനുള്ള സാധ്യതയുണ്ട്. ചിന്നക്കനാലിലെ ശക്തനായിരുന്ന അരിക്കൊമ്പന് മറ്റാനകളുമായി ഇടയാനുള്ള സാധ്യതകള് ഏറെയാണ്.
തമിഴ്നാട് വനമേഖലയോട് അടുത്ത പ്രദേശത്താണ് അരിക്കൊമ്പന് ഇപ്പോള് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല് തമിഴ്നാട് വനത്തിലേക്ക് കൊമ്പന് കടക്കാനുളള സാധ്യത കുറവാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആന പെരിയാറില് തന്നെ തുടര്ന്നാല് അത് ഇവിടുത്തെ ആനകള്ക്ക് ഗുണകരമായിരിക്കുമെന്നും വനംവകുപ്പ് വിലയിരുത്തുന്നു.