ഗുണ്ടയിൽ നിന്നും രാഷ്ട്രീയ നേതാവിലേയ്ക്ക്
ഇപ്പോൾ 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുപ്രീം കോടതി ജാമ്യം

ഒരു കാലത്ത് ഇന്ത്യയെ ഞെട്ടിച്ച അധോലോകനായകനും ഗുണ്ടാ നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ അരുണ്‍ ഗാവ്ലി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.
17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് അരുണ്‍ ഗാവ്ലി ജയില്‍ മോചിതനായത്. 2007-ല്‍ നടന്ന ശിവസേന കോര്‍പ്പറേറ്റര്‍ കമലാകര്‍ ജാംസന്ദേക്കര്‍ വധക്കേസുമായി ബന്ധപ്പെട്ട് 76-കാരനായ അരുണ്‍ ഗാവ്ലിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇത് രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ്.
2007-ലെ കൊലപാതകക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണിത്. ശിവസേനയുടെ മുൻനഗരസഭാംഗം കമലാക്കർ ജംസന്ദേക്കറുടെ കൊലപാതകക്കേസില്‍ ആണ് ഇയാള്‍ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരുന്നത്.
പ്രായവും നീണ്ട തടവുകാലവും പരിഗണിച്ച് ഓഗസ്റ്റ് 28-നാണ് പരമോന്നത കോടതി ഗാവ്ലിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ഗാവ്ലിയുടെ അപ്പീല്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ 17 വര്‍ഷവും മൂന്ന് മാസവും തടവില്‍ കഴിഞ്ഞി ട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിചാരണ കോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ജാമ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും കേസിന്റെ അന്തിമ വാദം കേള്‍ക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ഗാവ്ലി ജയിലില്‍ നിന്ന് പുറത്തിറങ്ങി.
വര്‍ഷങ്ങള്‍ നീണ്ട തടവിന് ശേഷം ജയിലിന് പുറത്ത് കുടുംബാംഗങ്ങളും അഭിഭാഷകരും അനുയായികളും ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന്, ഇയാള്‍ വിമാനമാർഗം മുംബൈയിലേക്കു പോയി. അരുണ്‍ ഗാവ്ലി 1980-കളിലും 1990-കളിലും മുംബൈ അധോലോകത്തില്‍ പ്രമുഖനായിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈര്യം എന്നിവ യുമായി അദ്ദേഹത്തിന്റെ പേര് ബന്ധപ്പെട്ടിരുന്നു. അക്കാലത്ത് നഗരത്തിലെ ഏറ്റവും ഭയം നിറഞ്ഞ വ്യക്തികളില്‍ ഒരാളായി. തന്റെ സ്വാധീന ത്തിന്റെ കേന്ദ്രമായി മാറിയ ബൈക്കുളയിലെ ദഗ്ഡി ചാളിയില്‍ നിന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. അനുയായികള്‍ക്കിടയില്‍ ‘ഡാഡി’ എന്ന വിളിപ്പേരും നേടി.
മുംബൈ അധോലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് കുപ്രസിദ്ധി നേടിയ വ്യക്തിയാണ് അരുണ്‍ ഗാവ്ലി. 1970-കളില്‍ സഹോദരൻ കിഷോറിനൊപ്പം മുംബൈയിലെ അധോലോകത്ത് ചുവടുറപ്പിച്ച ഗാവ്ലി, രാമ നായിക്കിന്റെയും ബാബു റെഷീമിന്റെയും നേതൃത്വത്തിലുള്ള ‘ബൈക്കുള കമ്ബനി’ എന്ന ഗുണ്ടാസംഘത്തില്‍ പ്രവർത്തനം ആരംഭിച്ചു. മുംബൈയിലെ ബൈക്കുള, പരേല്‍ മേഖലകളില്‍ ഭീതി വിതച്ചിരുന്ന ഈ സംഘം, 1988-ല്‍ രാമ നായ്ക്ക് പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ ഗാവ്ലിയുടെ നേതൃത്വത്തിലായി.
‘ബൈക്കുള കമ്ബനി’ പിന്നീട് മുംബൈയിലെ നിരവധി ക്രിമിനല്‍ പ്രവർത്തനങ്ങളില്‍ സജീവമായി. 1980-കളിലും 90-കളിലും ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്ബനിയുമായി ബൈക്കുള കമ്ബനി നിരവധി ഏറ്റുമുട്ടലുകള്‍ നടത്തിയിരുന്നു. ആദ്യകാലങ്ങളില്‍ ശിവസേനയുമായി അടുപ്പം പുലർത്തിയിരുന്ന ഗാവ്ലി, 1990-കളുടെ മധ്യത്തില്‍ ശിവസേനയുമായുള്ള ബന്ധം ഉപേക്ഷിച്ച് ‘അഖില ഭാരതീയ സേന’ എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 2004-ലെ തിരഞ്ഞെടുപ്പില്‍ മുംബൈയിലെ ചിഞ്ച്പൊക്ലി മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ബൈക്കുള ദഗ്ഡി ചാളില്‍നിന്ന് മുംബൈ അധോലോകത്തെ നിയന്ത്രിച്ചിരുന്ന ഗാവ്ലി അഖിലഭാരതീയ സേനയുടെ സ്ഥാപകനാണ്. അപകടകരമായ ഭൂതകാലമുണ്ടായിട്ടും, ഗാവ്ലി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും അഖില്‍ ഭാരതീയ സേന എന്ന പാര്‍ട്ടി സ്ഥാപിക്കുകയും ചെയ്തു. 2004-ല്‍ അദ്ദേഹം മുംബൈയിലെ ചിഞ്ച്പോക്ലി അസംബ്ലി സീറ്റില്‍ വിജയിക്കുകയും 2009 വരെ എം.എല്‍.എ.യായി പ്രവര്‍ത്തിക്കുകയും ചെയ്തു. തെരുവില്‍ നിന്ന് അധികാര ഇടനാഴികളിലേക്ക് മാറിയ വ്യക്തിയെന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ പ്രതിച്ഛായ കൂടുതല്‍ ഉറപ്പിച്ചു.
മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (മകോക) വകുപ്പുകള്‍പ്രകാരമാണ് ഗാവ്ലിയുടെപേരില്‍ കേസെടുത്തത്. വിചാരണക്കോടതി ഏർപ്പെടുത്തിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഗാവ്ലി പുറത്തിറങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ കനത്തസുരക്ഷ ഏർപ്പെടുത്തിയിരുന്നു.
2012 ഓഗസ്റ്റിൽ, ജംസന്ദേക്കറുടെ കൊലപാതകത്തിന് ആസൂത്രണം ചെയ്തതിന് മുംബൈ സെഷൻസ് കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു. 2019 ഡിസംബർ 9 ന് ബോംബെ ഹൈക്കോടതി ശിക്ഷ ശരിവച്ചു, തുടർന്ന് ഗാവ്ലി സുപ്രീം കോടതിയിൽ വിധിയെ ചോദ്യം ചെയ്തു.ആഗസ്റ്റ് 28-ന് നടന്ന വാദം കേൾക്കലിൽ, ഗാവ്ലിയുടെ ദീർഘകാല തടവ് അംഗീകരിച്ചെങ്കിലും ജാമ്യം നിലവിലുള്ള കേസിന്റെ മെറിറ്റിനെ ബാധിക്കില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.”അതനുസരിച്ച്, അപ്പീലുകൾ തീർപ്പാക്കാത്ത സമയത്ത്, വിചാരണ കോടതി ഏർപ്പെടുത്തിയേക്കാവുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, അപ്പീലുകളെ ജാമ്യത്തിൽ വിട്ടയക്കാൻ നിർദ്ദേശിക്കുന്നു,” കോടതി പറഞ്ഞു.ഈ വിഷയം ഇപ്പോൾ 2026 ഫെബ്രുവരിയിൽ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിരിക്കുന്നു