മധുവിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷി; കാഴ്ച പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി
Posted On September 14, 2022
0
371 Views
അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കണമെന്ന് കോടതി. സാക്ഷിയായ സുനില്‍കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. കോടതി കാണിച്ച മധുവിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്ന് ഇയാള്‍ പറഞ്ഞതോടെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ബാക്കിയുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഇന്ന് സുനില്‍ കുമാര്‍ ഉള്‍പ്പെടെ രണ്ട് സാക്ഷികളാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി.
Trending Now
ഐശ്വര്യ രജനികാന്ത് ചിത്രവുമായി കണ്ണൻ രവി പ്രൊഡക്ഷൻസ്
February 27, 2026













