അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം – പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം
അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റമെന്ന് മധുവിന്റെ അമ്മ കോടതിയിൽ ഹർജി നൽകി. മണ്ണാർക്കാട്സ എസ് സി- എസ് ടി കോടതിയിലാണ് ഹർജി നൽകിയത്. പുതിയ പ്രോസിക്യൂട്ടറെ നിയോഗിക്കുന്നതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നും ഹർജിയിൽ പറയുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യമുണ്ടെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന സമീപിക്കണമെന്ന് വിചാരണ കോടതി അറിയിച്ചു..
കേസിലെ രണ്ട് സാക്ഷികൾ കൂറ് മാറിയതോടെ ആശങ്കയിലാണ് മധുവിന്റെ ബന്ധുക്കൾ. രണ്ട് സാക്ഷികളെ മാത്രമാണ് ഇതുവരെ മണ്ണർക്കാട് എസ് സി- എസ് ടി കോടതി വിസ്തരിച്ചത്. ഇവർ രണ്ട് പേരും കൂറുമാറി. പണവും സമ്മാനങ്ങളും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റം നടത്തുകയാണ് ചെയ്യുന്നതെന്ന് മധുവിന്റെ കുടുംബം ആരോപിച്ചു.
കുറുമാറിയവർക്കെതിരെ നിയമനടപടി സ്വീകരുക്കുമെന്ന് ബന്ധുക്കൾ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരായ സാക്ഷികൾ കുറുമാറിയാൽ അത് ജോലിയെ പ്രതികൂലമായി ബാധിക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പു നൽകി. കൂറുമാറിയ സാക്ഷികളിൽ ഒരാൾ മധുവിന്റെ ബന്ധുകൂടിയാണ്.
Content highlights: Attappadi madhu death case