ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും വിലക്ക്; താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍
ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനകള്‍. ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നീ സംഘടനകള്‍ ചേര്ന്നാ്ണ് ഇരുവര്‍ക്കും വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഇവരുമായി ഇനി സഹകരിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി.
മറ്റു താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഈ താരങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയാണെന്നും അതിനെത്തുടര്‍ന്നാണ് നടപടിയെന്നും നിര്‍മാതാക്കളുടെ സംഘടന വിശദീകരിച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സിനിമയില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ അനവധിയാണെന്നും ഇതിന് കടിഞ്ഞാണിടണമെന്നും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധിയായ രഞ്ജിത്ത് പറഞ്ഞു.
ലഹരി മരുന്ന് ഉപയോഗിക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലെന്നും ചില താരങ്ങള്‍ സ്വബോധമില്ലാതെ പെരുമാറുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി
സിനിമ പകുതിയാകുമ്പോള്‍ തനിക്ക് പ്രാധാന്യം കുറഞ്ഞോയെന്നാമ് ഷെയിന്‍ നിഗമിന് സംശയം. എഡിറ്റ് കാണണമെന്ന് ആവശ്യപ്പെടുകയാണ്. ഒരു സിനിമാ സംഘടനകള്‍ക്കും സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ഷെയ്ന് ചെയ്യുന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ പടത്തിലാണ് അഭിനയിക്കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഒപ്പിട്ട് നല്‍കുന്നതെന്നും അദ്ദേഹത്തിന് പോലും അറിയില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.