‘തേടും തോറും വേരിന് ആഴം’; മധു ബാലകൃഷ്ണന്റെ ആലാപനത്തില്‍ ഭാരത സര്‍ക്കസിലെ ഗാനം റിലീസായി
ബെസ്റ്റ് വേ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം യുട്യൂബില്‍ റിലീസായി. ബി.കെ ഹരിനാരായണന്റെ രചനയില്‍ ബിജിപാലിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച് മധു ബാലകൃഷ്ണന് ആലപിച്ച ‘തേടും തോറും’ എന്ന ഗാനമാണ് റിലീസ് ആയത്. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സിനിമയിലെ പിന്നണി പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്തു. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന് എം.എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഡിസംബര്‍ 9ന് തീയ്യേറ്ററുകളില്‍ എത്തും.
ചിത്രത്തിലെ ആദ്യ ഗാനമായ ‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പി.എന്‍.ആര് കുറുപ്പിന്റെ വിവാദ കവിതയുടെ സംഗീതാവിഷ്കാരമാണ് ഇത്. ഈ കവിതയുടെ റീമിക്സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകം തന്നെ 10 ലക്ഷത്തോളം യൂട്യൂബ് വ്യൂസ് ലഭിച്ചിരുന്നു.
പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ബിനു കുര്യന് ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍- വി.സാജന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, ഗാനരചന- ബി.കെ ഹരിനാരായണന്, കവിത- പിഎന്‍ആര്‍ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, കോ-ഡയറക്ടര്‍- പ്രകാശ് കെ മധു, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊഡക്ഷന്‍ എക്സികുട്ടീവ്- നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍- പിആര്‍ഒ- എഎസ് ദിനേശ്. മാര്‍ക്കറ്റിംഗ് ആന്റ് പിആര്‍ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ ബ്രാന്റിംഗ്- ഒബ്സ്ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.