സ്വപ്നയുടെ അഭിഭാഷകന് അഡ്.കൃഷ്ണരാജിനെതിരെ മതനിന്ദാക്കുറ്റത്തിന് കേസെടുത്തു

സ്വപ്ന സുരേഷിന്റെ അഭിഭാഷകന് അഡ്വ.കൃഷ്ണരാജിനെതിരെ മതനിന്ദാക്കുറ്റത്തിന് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കൃഷ്ണരാജിനെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തത്. ഐപിസി 295 എ വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇയാള്‍ സോഷ്യല്‍ മീഡിയ വഴി മതനിന്ദ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് നടപടി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഒരു പ്രത്യേക മതത്തിന്റെ വേഷവിധാനങ്ങളോടെ ബസ് ഓടിക്കുന്നുവെന്ന പ്രചാരണത്തിലാണ് പരാതി. തൃശൂര്‍ സ്വദേശിയായ അനൂപ് വി ആര് എന്നയാളാണ് പരാതിക്കാരന്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ വഴി ലഭിച്ച പരാതി സെന്‍ട്രല്‍ സ്റ്റേഷന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പായതിനാല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. താന്‍ തീവ്ര ഹിന്ദുത്വ വാദിയാണെന്ന് മാധ്യമങ്ങളോട് അഡ്വ.കൃഷ്ണരാജ് പറഞ്ഞിരുന്നു.
സ്വപ്ന എച്ച്ആര്ഡിഎസിന്റെയും അഡ്വ.കൃഷ്ണരാജിന്റെയും തടങ്കലിലാണെന്നായിരുന്നു ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. സ്വപ്ന മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കാനെത്തിയപ്പോള് ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. പിന്നീട് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചതും അഡ്വ.കൃഷ്ണരാജായിരുന്നു.
Content Highlights: Swapna Suresh, Adv. Krishnaraj, Shaj Kiran, Bigotry case