പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത് അയ്യപ്പന്മാരെ മർദ്ദിച്ചവരാണെന്ന് ബിജെപി നേതാവ്

പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത് അയ്യപ്പന്മാരെ മർദ്ദിച്ചവരാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ . ശബരിമല ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നും ഭക്തരെ കൂട്ടി ബഹുജന മുന്നേറ്റം നടത്തുക എന്നതാണ് ലക്ഷ്യമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു.
പന്തളത്ത് സംഗമം നടത്തുന്നവർ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി രംഗത്ത് ഇറങ്ങിയവരാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. തല്ലിയവരും തല്ലുകൊണ്ടവരും തമ്മിൽ വ്യത്യാസമുണ്ടെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ശബരിമലയെ സംബന്ധിച്ച് ആചാരങ്ങൾക്കാണ് പ്രാധാന്യം. വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കണം ശബരിമലയിലെ വികസനം. അതിനു മാത്രമേ ശാശ്വതമായ നിലനിൽപ്പുള്ളൂവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.