നേര്യമംഗലത്ത് കെഎസ്ആര്ടിസി ബസ് മറിഞ്ഞ് ഒരാള് മരിച്ചു
Posted On September 12, 2022
0
257 Views

നേര്യമംഗലത്ത് കൊച്ചി-ധനുഷ്കോടി ദേശീയപാതയില് കെഎസ്ആര്ടിസി ബസ് മറിഞ്ഞ് ഒരാള് മരിച്ചു. വാളറ കുളമാങ്കുഴി സ്വദേശി സജി (45) ആണ് മരിച്ചത്. മൂന്നാറില് നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് മറിഞ്ഞത്. ചാക്കോച്ചി വളവില് വെച്ച് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ടയര് പൊട്ടിയതാണ് അപകടകാരണമെന്ന് കരുതുന്നു.
അപകടത്തില് അഞ്ചോളം പേര്ക്ക് പരിക്കു പറ്റിയിട്ടുണ്ട്. ഇവരില് പലരുടെയും നില ഗുരുതരമാണ്. ബസില് നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രികളിലേക്ക് മാറ്റി.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025