തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്കാന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
തടവുപുള്ളികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്കാന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ചത്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യാത്തവരെ മോചിപ്പിക്കാനാണ് നിര്‍ദേശം. ഇതിനായി സംസ്ഥാനതല സക്രീനിംഗ് കമ്മിറ്റി ശുപാര്‍ശകള്‍ പരിശോധിക്കും. ശുപാര്‍ശകള്‍ ഗവര്‍ണറുടെ അനുമതിക്ക് നല്‍കണമെന്നും കേന്ദ്ര നിര്‍ദേശം പറയുന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 33 തടവുകാര്‍ക്ക് ശിക്ഷായിളവ് നല്കാന് തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്, കുപ്പണ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി തമ്പി എന്നിവര്‍ക്ക് മോചനം നല്‍കാനുള്ള ശുപാര്‍ശയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.
ആദ്യഘട്ടത്തില്‍ ഗവര്‍ണര്‍ തിരിച്ചയച്ച ശുപാര്‍ശ പിന്നീട് അംഗീകരിക്കുകയായിരുന്നു. 14 രാഷ്ട്രീയത്തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഈ ഉത്തരവിലൂടെ മോചനമായത്. 22 വര്‍ഷത്തെ തടവിന് ശേഷമാണ് മണിച്ചന് ജയില്‍ മോചിതനാകുന്നത്.
Content Highlights: Jail, Prisoners, Azadi Ka Amrit Mahotsav, Narendra Modi