കെ എസ് ആർ ടി സി ശമ്പളം വൈകുന്നതിൽ പ്രതിഷേധം ശക്തം ; ഭരണപ്രതിപക്ഷ തൊഴിലാളി സംഘടനകൾ രാപ്പകൽ സമരത്തിൽ
കെ എസ് ആർ ടി സിയില്‍ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സി ഐ ടി യു – ടി ഡി എഫിന്റെ
നേതൃത്വത്തിൽ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. സി ഐ ടി യു ആഭിമുഖ്യത്തിലുള്ള
എംപ്ളോയീസ് അസോസിയേഷന്റെ സമരം ആനത്തലവട്ടം ആനന്ദനനും ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫിന്റെ പ്രതിഷേധം പ്രതിപക്ഷ നേതാവ് വി ഡി സിതീശനും ഉദ്ഘാടനം ചെയ്തു.കെഎസ്ആര്‍ടിസി മാനേജ്മെന്റിനെയും സർക്കാരിനെയും കടുത്ത ഭാഷയിൽ
വിമർശിച്ചുകൊണ്ടാണ് ഇരുനേതാക്കളും രംഗത്തെത്തിയത് .
KSRTC എം. ഡി ബിജു പ്രഭാകരനെ വിമർശിച്ചുകൊണ്ടാണ് ഭരണ അനുകൂല CITU സംസ്ഥാന അധ്യക്ഷൻ ആനത്തലവട്ടം ആനന്ദൻ KARTC ജീവനക്കാരുടെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തത് . എം ഡി കസേരയില്ലെങ്കിലും കെഎസ്ആർടിസി നിലനിൽക്കുമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു . 10 വർഷം കഴിയുമ്പോൾ കെഎസ്ആർടിസി ഉണ്ടാകില്ലെന്നും സ്ഥാപനത്തേയും തൊഴിലാളികളേയും വഴിവക്കിലെ ചെണ്ട പോലെ കൊട്ടുന്നുവെന്ന് ആനത്തലവട്ടം ആനന്ദന് കുറ്റപ്പെടുത്തി.പണിയെടുക്കുന്ന തൊഴിലാളികളെ ദ്രോഹിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുന്നുവെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശമ്പളവും പെൻഷനും നൽകാതെ സാമൂഹിക സമ്മർദ്ദം ഉണ്ടാക്കി കെ. എസ്. ആർ. ടി. സി. യെ പൂട്ടിക്കാൻ ശ്രമിക്കുന്നു എന്ന് വിമർശിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തത്. ഇടത് സർക്കാർ ഭരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ആശ്രയമാണ് കെഎസ്ആര്‍ടിസി. സർക്കാറിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് കള്ളത്തരമാണ്, അത് പുറത്ത് കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകൾ നശിപ്പിക്കുകയും ശമ്പളവും പെൻഷനും നൽകാതെ സാമൂഹ്യ സമ്മർദ്ദമുണ്ടാക്കി സ്ഥാപനത്തെ അടച്ച് പുട്ടാ നുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അതിനെതിരായ പ്രതിഷേധം കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരമായി മാറുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Content Highlights – Protesting against salary arrears in KSRTC, Oppostion Party Leaders