ആഗോള ഇൻ്റർനെറ്റ് ലോകത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയ ക്ലൗഡ് ഫ്ലെയർ തകരാർ
ആഗോള ഇൻ്റർനെറ്റ് ലോകത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയ ഒരു സംഭവം . സൈബർ ഭീഷണികൾക്കിടയിൽ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വെബ്സൈറ്റുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും മണിക്കൂറുകളോളം തടസ്സമുണ്ടാക്കിയ ക്ലൗഡ് ഫ്ലെയർ (Cloudflare) തകരാർ . എക്സ്, സ്പോട്ടിഫൈ, ഓപ്പൺ എഐ, ഊബർ തുടങ്ങിയ വൻകിട പ്ലാറ്റ്ഫോമുകൾ താത്കാലികമായി പണിമുടക്കിയ ഈ സംഭവത്തിൻ്റെ പിന്നാമ്പുറത് സംഭവിച്ചത് എന്താണ് .
ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ സേവനദാതാക്കളായ ക്ലൗഡ്ഫ്ലെയറില്‍ സംഭവിച്ച സാങ്കേതിക തകരാർ കാരണം ലോകമെമ്ബാടുമുള്ള നിരവധി പ്രമുഖ വെബ്സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു…ഇലോണ്‍ മസ്കിന്റെ എക്സ്, ഫിലിം റിവ്യൂ സൈറ്റായ ലെറ്റർബോക്സ്ഡ്, ചാറ്റ്ജിപിറ്റി നിർമ്മാതാക്കളായ ഓപ്പണ്‍ എഐ, ലീഗ് ഓഫ് ലെജൻഡ്സ്, പേയ്മെന്റ് കമ്ബനിയായ സേജ് തുടങ്ങിയ സൈറ്റുകളെയും തകരാർ ബാധിച്ചു.
ക്ലൗഡ്ഫ്ലെയറിൻ്റെ സേവനങ്ങള്‍ ആശ്രയിക്കുന്ന വെബ്സൈറ്റുകള്‍ സന്ദർശിച്ച ഉപയോക്താക്കള്‍ക്ക്, ക്ലൗഡ്ഫ്ലെയർ പ്രശ്നങ്ങള്‍ കാരണം പേജ് പ്രദർശിപ്പിക്കാൻ കഴിയില്ല എന്ന സന്ദേശം അടങ്ങിയ “Internal Server Error സന്ദേശമാണ് കാണാനായത്.
ലോകമെമ്പാടുമുള്ള ഓൺലൈൻ ട്രാഫിക്കിൻ്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്ന ക്ലൗഡ് ഫ്ലെയർ എന്ന കണ്ടൻ്റ് ഡെലിവറി നെറ്റ്വർക്ക് (CDN) കമ്പനിയുടെ സേവനങ്ങളിലുണ്ടായ തകരാറാണ് ഈ സ്തംഭനത്തിന് കാരണമായത്. ഒരേസമയം ലക്ഷക്കണക്കിന് വെബ്സൈറ്റുകളാണ് പ്രവർത്തനരഹിതമാകുകയോ അല്ലെങ്കിൽ വളരെ സാവധാനം പ്രവർത്തിക്കുകയോ ചെയ്തത്.
വിവിധ മേഖലകളിലുള്ള ഉപയോക്താക്കളെയാണ് ഈ തടസ്സം നേരിട്ട് ബാധിച്ചത്…എക്സ് (പഴയ ട്വിറ്റർ), ഇൻസ്റ്റാഗ്രാം, ഗ്രിൻഡർ, സ്പോട്ടിഫൈ, ഡിസ്കോർഡ് എന്നി പ്ലാറ്റുഫോമുകളിൽ ആണ് സ്തംഭനം ഉണ്ടായത് ….
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സേവനമായ ഓപ്പൺ എഐ ഊബർ, ലിഫ്റ്റ് പോലുള്ള റൈഡ് ഷെയറിംഗ് സേവനങ്ങൾ ഉൾപ്പെടെ പ്രശനം നേരിട്ടു.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോമുകൾ ഒറ്റയടിക്ക് പണിമുടക്കിയത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി.
ക്ലൗഡ് ഫ്ലെയറിന് സംഭവിച്ചത് എന്ത്?
പ്രാരംഭ റിപ്പോർട്ടുകളിൽ സൈബർ ആക്രമണ ഭീഷണി ഉയർന്നെങ്കിലും, ക്ലൗഡ് ഫ്ലെയർ തകരാറിൻ്റെ യഥാർത്ഥ കാരണം ഒരു സോഫ്റ്റ്വെയർ പിശകാണ് എന്ന് സ്ഥിരീകരിച്ചു… ക്ലൗഡ് ഫ്ലെയർ സിസ്റ്റത്തിൽ ഒരു പുതിയ കോൺഫിഗറേഷൻ അപ്ഡേറ്റ് ചെയ്തപ്പോൾ, അതിലുണ്ടായ പിഴവ് കാരണം നെറ്റ്വർക്ക് റൂട്ടറുകൾക്കിടയിൽ ഒരു Routing Loop സൃഷ്ടിക്കപ്പെട്ടു.,,ഈ ലൂപ്പ് കാരണം, ഡാറ്റാ ട്രാഫിക് പെട്ടെന്ന് കുതിച്ചുയരുകയും, നെറ്റ്വർക്ക് സെർവറുകളുടെ കമ്പ്യൂട്ടിംഗ് ശേഷി പൂർണ്ണമായി ഉപയോഗിക്കപ്പെടുകയും ചെയ്തു. സിസ്റ്റത്തിന് കൂടുതൽ ട്രാഫിക് കൈകാര്യം ചെയ്യാൻ കഴിയാതെ വന്നതോടെ, വെബ്സൈറ്റുകളിലേക്കുള്ള കണക്ഷനുകൾ പൂർണ്ണമായും തടസ്സപ്പെട്ടു.
നിലവിൽ ഈ സംഭവത്തിൽ വിവര ചോർച്ചയോ പുറത്ത് നിന്നുള്ള സൈബർ ആക്രമണമോ ഉണ്ടായിട്ടില്ല എന്ന് ക്ലൗഡ് ഫ്ലെയർ വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ക്ലൗഡ് ഫ്ലെയർ തകരാർ പരിഹരിക്കുകയും സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിക്കുകയും ചെയ്തു. നിലവിൽ ബാധിക്കപ്പെട്ട എല്ലാ വെബ്സൈറ്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ, സോഫ്റ്റ്വെയർ കോൺഫിഗറേഷൻ വിന്യാസ പ്രക്രിയകളിൽ കൂടുതൽ കർശനമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ക്ലൗഡ് ഫ്ലെയർ അറിയിച്ചിട്ടുണ്ട്.
ഒരു ചെറിയ സോഫ്റ്റ്വെയർ പിഴവിന് പോലും ലോകമെമ്പാടുമുള്ള ഇൻ്റർനെറ്റിനെ എത്രത്തോളം നിശ്ചലമാക്കാൻ കഴിയുമെന്ന് ഈ സംഭവം ഒരിക്കൽ കൂടി തെളിയിക്കുന്നു. സാങ്കേതികവിദ്യയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ തകരാർ വഴിയൊരുക്കിയിരിക്കുന്നത്. .











