കുഴൽക്കിണർ കുഴിച്ചതിൻ്റെ കൂലിത്തർക്കത്തിൽ പ്രതികാരമായി കുഴൽ കിണറിനുള്ളിൽ ഗ്രീസ് കലക്കി മലിനമാക്കിയതായി പരാതി
കുഴൽക്കിണർ കുഴിച്ചതിൻ്റെ കൂലിത്തർക്കത്തിൽ പ്രതികാരമായി കുഴൽ കിണറിനുള്ളിൽ ഗ്രീസ് കലക്കി മലിനമാക്കിയതായി പരാതി. നെല്ലിക്കാപ്പറമ്പിൽ ചാലക്കൽ ബിയാസിന്റെ വീട്ടുമുറ്റത്ത് പുതുതായി നിർമിച്ച കുഴൽക്കിണറിലാണ് ഗ്രീസ് കലക്കിയതായി പരാതിനൽകിയത്. മുക്കം പൊലീസിലാണ് പരാതി നൽകിയത്. കുഴൽക്കിണർ നിർമിച്ച കരാർകമ്പനി ആവശ്യപ്പെട്ട പണം സംബന്ധിച്ച് ഉടമയുമായി തർക്കമുണ്ടായി.അതാണ് പ്രതികാരത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.രണ്ടായിരത്തോളം രൂപ അധികംചോദിച്ചതാണ് തർക്കകാരണമായി ഉടമ പറയുന്നത്. പരാതിയെത്തുടർന്ന് മുക്കം പൊലീസ് കെഎം ബോർവെൽ കമ്പനിയുടെ കുഴൽക്കിണർ കുത്തുന്ന വാഹനവും തൊഴിലാളികളെയും പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് അന്വേഷണം ആരംഭിച്ചു.













