സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; സമഗ്ര അന്വേഷണം നടത്തുമെന്ന് ഡിജിപി
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ഡിജിപി അനില്‍ കാന്ത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും എഡിജിപിക്കായിരിക്കും അന്വേഷണച്ചുമതലയെന്നും ഡിജിപി വ്യക്തമാക്കി. വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് എഡിജിപി വിജയ് സാഖറേയും വ്യക്തമാക്കിയത്.
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയാരോപിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. കലാപശ്രമത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. പി സി ജോര്‍ജിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഇരുവരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് വിലയിരുത്തുന്നത്. ലൈഫ് മിഷന് കേസില്‍ സരിത്തിനും സ്വപ്നയ്ക്കും എതിരായ അന്വേഷണം ശക്തമാക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച കസ്റ്റഡിയില്‍ എടുത്ത സരിത്തിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
Content Highlights: Swapna Suresh, Sarith, Vigilance, K T Jaleel, Police, Case, FIR, DGP, ADGP