യോഗത്തില്‍ വിമര്‍ശിച്ച മണ്ഡലം പ്രസിഡന്റിനെ ഫോണില്‍ അസഭ്യവര്‍ഷം നടത്തി ഇടുക്കി ഡിസിസി പ്രസിഡന്റ്
യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച മണ്ഡലം കമ്മിറ്റി പ്രസിഡന്റിന് ഡിസിസി പ്രസിഡന്റിന്റെ അസഭ്യ വര്‍ഷം. ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് യോഗത്തില്‍ സെബാസ്റ്റിയന് വിമര്ശനങ്ങളുന്നയിച്ചതാണ് ഡിസിസി പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.
യോഗത്തിന് തൊട്ടു പിന്നാലെ സെബാസ്റ്റ്യനെ ഫോണില്‍ വിളിച്ച സി പി മാത്യു മോശം ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്കിയ പരാതിയില്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. എന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും മണ്ഡലം പ്രസിഡന്റ് പറഞ്ഞു. സംഭവത്തില്‍ ഡിസിസി നേതൃത്വം പ്രതികരിച്ചിട്ടില്ല.