പയ്യന്നൂര്‍ സിപിഎം പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ കൂട്ട നടപടി; എംഎല്‍എയെ തരംതാഴ്ത്തി, പരാതിക്കാരനെ നീക്കി
പയ്യന്നൂര്‍ സിപിഎം ഫണ്ട് തട്ടിപ്പില്‍ കൂട്ട നടപടി. പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തരംതാഴ്ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെയും സ്ഥാനത്തു നിന്ന് മാറ്റി. താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് കുഞ്ഞികൃഷ്ണന് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷിന് ഏരിയ കമ്മിറ്റിയുടെ ചുമതല നല്കി.
പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം, സ്ഥാനാര്‍ത്ഥി എന്നീ നിലകളില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നതാണ് മധുസൂദനനെതിരായ ആരോപണം. സംഭവത്തില്‍ രണ്ട് ഏരിയാ കമ്മിറ്റിയംഗങ്ങളെ തരംതാഴ്ത്തുകയും മൂന്ന് അംഗങ്ങള്‍ക്ക് പരസ്യശാസന നല്‍കുകയും ചെയ്തു. ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനായി നടത്തിയ ചിട്ടിയില്‍ 80 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്നായിരുന്നു ആരോപണം.
ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂര്‍ണ്ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ആരോപണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി പിരിച്ച രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതെ വന്നതോടെ തെരഞ്ഞെടുപ്പു ഫണ്ടില്‍ തിരിമറി നടന്നതായും വ്യക്തമായി. ഇതിനു പുറമേ രക്തസാക്ഷി ഫണ്ട് വകമാറ്റിയെടുക്കാനുള്ള ശ്രമം നടന്നതായും ആരോപണമുയര്‍ന്നു.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഒരുകോടിയോളം രൂപയയില്‍ വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കു നല്കിയ ഫണ്ടിന്റെയും ബാക്കി രണ്ടു നേതാക്കളുടെ പേരില്‍ സ്ഥിര നിക്ഷേപമായി മാറ്റിയെന്ന പരാതിയാണ് ഉയര്‍ന്നത്.
Content Highlights: CPM, Payyannur, Fund Scam